കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്. പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു.വഴി തെറ്റി കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക