മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച്‌ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി ഭാരതമാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയും പള്ളുരുത്തി സ്വദേശിയുമായ അദിൻ നാസറാണ് എടത്തല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. 21ന് വൈകുന്നേരം 4.30 ന് കോളജ് ഓഫീസിന് മുന്നിലെ ദണ്ഡിയാത്ര ദൃശ്യം ചിത്രീകരിച്ച ശില്‍പ്പങ്ങളിലെ ഗാന്ധി പ്രതിമയിലാണ് അദീന്‍ നാസര്‍ കൂളിംഗ് ഗ്ലാസ് വച്ച ശേഷം ഫോട്ടോ എടുത്തത്. ഫോട്ടോയ്ക്ക് ഒപ്പം ഈ സംഭവങ്ങള്‍ ചിത്രീകരിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. സംഭവത്തില്‍ ആദിൻ നാസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക