യുഡിഎഫിലെ പാര്‍ട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയര്‍മാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് കണ്‍വീനര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് ചേ‍ര്‍ന്ന യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്.

ജനുവരി 10 ന് യുഡിവൈഎഫിന്റെ വിപുലമായ യോഗം നടത്തും. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനാണ് യുഡിവൈഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്‌. സെക്രട്ടറിയേറ്റില്‍ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധം ആരംഭിക്കുക. ഒരു ലക്ഷം പ്രവര്‍ത്തകരെ മാര്‍‌ച്ചില്‍ പങ്കെടുപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പമാണ്. വിഷയത്തില്‍ കോണ്‍ഗ്രസിന് ആശയ കുഴപ്പമില്ല. ഗവര്‍ണറുമായുള്ള പോരാട്ടത്തില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക