കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുൻകാമുകിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ഐപിഎല്‍ താരം കെ.സി കരിയപ്പ. യുവതി ലഹരി ഉപയോഗിക്കുന്ന വീ‍ഡിയോയാണ് താരം പങ്കുവച്ചത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച്‌ യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ ബി ദയാനന്ദ പറഞ്ഞു.

കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വരയും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. പോലീസ് പരാതികളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ കാമുകി ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുൻപാണ് താരം പോലീസിന് പരാതി നല്‍കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയല്‍സ് എന്നിവര്‍ക്ക് വേണ്ടി കളത്തിലിറങ്ങയിട്ടുള്ള കരിപ്പയുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതിക്കെതിരെയുള്ള പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടക് സ്വദേശിയായ കരിയപ്പ പറയുന്നതനുസരിച്ച്‌ ഇരുവരും പ്രണയത്തിലായിരുന്നു പിന്നീട് യുവതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായതോടെ പ്രണയം അവസാനിപ്പിച്ചു. എന്നാല്‍ തനിക്കെതിരെ ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവചി വീട്ടുകാരെയും പേടിപ്പിക്കുന്നതായാണ് പരാതി.കരിയപ്പയ്‌ക്കെതിരെ യുവതിയും നേരത്തെ പരാതി നല്‍കിയിട്ടുണ്ട്.തന്നെ ഗര്‍ഭിണിയാക്കിയ കരിയപ്പ നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു. കരിയപ്പ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായും അവര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക