ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്ബ്. വിഷമില്ലാത്ത പാമ്ബുകളെ ദൂരെ നിന്ന് കാണുന്നതുപോലും പലര്‍ക്കും പേടിയാണ്. പാമ്ബ് പരിശീലകര്‍ ഇവയുമായി അടുത്തിടപഴകാറുണ്ട്. എന്നാല്‍ ഒരു കൊച്ചുകുട്ടി കൂറ്റൻ പാമ്ബിനൊപ്പം കളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നിര്‍ഭയനായ കുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സര്‍പ്പത്തിന്റെമേല്‍ ഇരിക്കുകയും, അതിന്റെ തലയില്‍ പിടിക്കുകയുമൊക്കെ ചെയ്യുകയാണ് കുട്ടി. പാമ്ബ് കുട്ടിയെ ഉപദ്രവിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷക്കണക്കിനാളുകള്‍ കണ്ട വീഡിയോ 5, 20,000ത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. അതേസമയം, കുട്ടിയുടെ പ്രവൃത്തിയേയും അവന്റെ മാതാപിതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള ചില കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്.കുട്ടിയ്‌ക്ക് അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും മാതാപിതാക്കള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നുമാണ് ഒരാള്‍ കമന്റ് ചെയ്‌തിരിക്കുന്നത്. അതേസമയം, കുട്ടി ധൈര്യശാലിയാണെന്ന് പറയുന്നവരും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക