മുഖ്യമന്ത്രി നല്‍‍കിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്.

ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തില്‍ നടന്ന സദ്യയ്ക്കായി 19 ലക്ഷം രൂപ നവംബര്‍ 8ന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്ക്ക്് ആകെ ചെലവ് 26.86 ലക്ഷം രൂപയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമല്ല. എന്നാല്‍, ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി.പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ചു 3ന് മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്.

5 തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്ബിയത്. സ്പീക്കര്‍ എ.എൻ.ഷംസീറും നിയമസഭയില്‍ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെയായിരുന്നു പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രിയുടെ സദ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക