ന്യൂഡല്‍ഹി : മെറി ക്രിസ്മസ് എന്ന വാക്ക് മുസ്ലീങ്ങള്‍ ഉച്ചരിക്കുന്നത് പോലും തെറ്റാണെന്ന് വിവാദ മതപ്രഭാഷകൻ സക്കീര്‍ നായിക്ക് .സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ദൃശ്യങ്ങളിലാണ് സക്കീര്‍ നായിക്കിന്റെ ഉപദേശം .

മെറി ക്രിസ്മസ് എന്ന വാക്ക് പോലും ശിര്‍ക്കാണ് . മുസ്ലീങ്ങള്‍ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട് . ദൈവപുത്രൻ ജനിക്കുന്നുവെന്ന് വിശ്വസിക്കാൻ മുസ്ലീങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുക . നിങ്ങള്‍ അവര്‍ക്ക് മെറി ക്രിസ്മസ് ആശംസിക്കുമ്ബോള്‍, അവൻ ദൈവപുത്രനാണെന്നും അത് ശിര്‍ക്ക് ആണെന്നും നിങ്ങള്‍ സമ്മതിക്കുന്നു. ഖുറാനില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തില്‍ പോകും . ‘മെറി ക്രിസ്മസ്’ എന്ന് പറയുന്നത് ഇസ്ലാമിക നയങ്ങള്‍ക്കെതിരാണെന്നാണ് സക്കീര്‍ നായിക്ക് പറയുന്നത്. അല്ലാഹു അല്ലാതെ യേശുക്രിസ്തുവിനെ ആരാധിക്കുന്നത് പാപമാണെന്നും സാക്കിര്‍ നായിക് പറയുന്നു . ഇത് വഴി നിങ്ങള്‍ ജഹന്നാമില്‍ (നരകം) സ്ഥാനം പണിയുന്നു. അതിനാല്‍, ഖുറാന്റെയും സുന്നത്തിന്റെയും മാര്‍ഗനിര്‍ദേശം നിങ്ങള്‍ പിന്തുടരണമെന്നും സക്കീര്‍ നായിക്ക് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക