കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയില്ല. പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനില്‍ ജാക്കറിന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഷനും അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തു.

പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനുള്ള നടപടി തീരുമാനിക്കാനാണ് എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നത്. രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഐഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.കെ ആന്റണിയില്‍ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക