തിരുവനന്തപുരം: എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വലിയതുറ പൊലീസാണ് വീട്ടില്‍ എത്തി കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തെ നവകേരള സദസ് കഴിയും വരെ കസ്റ്റഡിയില്‍ വയ്ക്കാൻ സാധ്യതയുണ്ട്.

എറിക്, ബെംഗളൂരു ആസ്ഥാനമായ കമ്ബനിയില്‍നിന്ന് ഡ്രോണ്‍ വാങ്ങുന്നതിനായി വിവരങ്ങള്‍ തിരക്കിയിരുന്നു. ഡ്രോണ്‍ വാങ്ങുന്നത് നവകേരള യാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാല്‍ തിരുവനന്തപുരത്തെ ക്യാമ്ബസുകളില്‍ കെ.എസ്.യുവിന്റെ പരിപാടികള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുമായി ബന്ധപ്പെട്ട തിരക്കിയതെന്നാണ് എറിക്കിന്റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക