ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മെയും. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു.

മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ബസവരാജ് 2008ലാണ് ബി ജെ പിയിലെത്തുന്നത്. ബി എസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക