ഒരു മികച്ച പണ്ഡിതനും നല്ല അധ്യാപകനുമായിരുന്നു ചാണക്യന്‍. പണം, ആരോഗ്യം, ബിസിനസ്സ്, ദാമ്ബത്യ ജീവിതം, സമൂഹം, ജീവിത വിജയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ചാണക്യന്റെ വാക്കുകള്‍ പിന്തുടരുകയാണെങ്കില്‍, അയാള്‍ ജീവിതത്തില്‍ ഒരിക്കലും തെറ്റുകള്‍ വരുത്തുകയില്ല, വിജയകരമായ ഒരു സ്ഥാനത്ത് അയാള്‍ക്ക് എത്താനും കഴിയും എന്നും ആരാധകർ പറയുന്നു.

ചാണക്യ നീതിയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബന്ധവും അവരുടെ ഗുണങ്ങളും പരാമര്‍ശിക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണെന്ന് പറയപ്പെടുന്നു. രണ്ടുപേരും ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ നിന്നും മറച്ചു വയ്ക്കണമെന്ന് ചാണക്യന്‍ പറയുന്നു. അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചാണക്യനീതി പ്രകാരം, ഭര്‍ത്താവ് ഭാര്യയോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരുമാനം: ഭര്‍ത്താവ് ഒരിക്കലും തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ ഭാര്യയോട് പറയരുതെന്ന് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ അറിഞ്ഞാല്‍, അവര്‍ അത് ചെലവഴിക്കുന്നതില്‍ നിന്ന് അവരെ നിയന്ത്രിക്കാന്‍ തുടങ്ങുമെന്ന് ചാണക്യന്‍ വിശ്വസിച്ചിരുന്നു. പലപ്പോഴും അത് ആവശ്യമായ ചിലവുകള്‍ നടത്തുന്നതില്‍ നിന്ന് പോലും ഭര്‍ത്താക്കന്‍മാരെ തടയുന്നു.

ബലഹീനത: ഭര്‍ത്താവ് തന്റെ ദൗര്‍ബല്യങ്ങള്‍ ഒരിക്കലും ഭാര്യയോട് പറയരുതെന്ന് ചാണക്യന്‍ പറയുന്നു. ഭര്‍ത്താവിന്റെ ഏതെങ്കിലും ബലഹീനതയെക്കുറിച്ച്‌ ഭാര്യ അറിഞ്ഞാല്‍, അവള്‍ അത് ആവര്‍ത്തിച്ച്‌ പരാമര്‍ശിക്കുകയും അവളുടെ എല്ലാ ആഗ്രഹങ്ങളും ബലമായി നിറവേറ്റുകയും ചെയ്യുമെന്ന് ചാണക്യന്‍ വിശ്വസിച്ചു. അതിനാല്‍, ഭര്‍ത്താക്കന്‍മാര്‍ തന്റെ ബലഹീനതകള്‍ എപ്പോഴും ഭാര്യയില്‍ നിന്ന് മറച്ചുവെക്കണമെന്നും ചാണക്യന്‍ പറയുന്നു.

അപമാനം: ആരെങ്കിലും നിങ്ങളെ എപ്പോഴെങ്കിലും അപമാനിച്ചിട്ടുണ്ടെങ്കില്‍, അബദ്ധത്തില്‍ പോലും അത് നിങ്ങളുടെ ഭാര്യയോട് പറയരുത് എന്ന കാര്യം പുരുഷന്മാര്‍ പ്രത്യേകം ഓര്‍ക്കണം. ഭര്‍ത്താവുമായി വഴക്കുണ്ടാകുമ്ബോഴോ മറ്റെന്തെങ്കിലും മോശം സമയങ്ങള്‍ വരുമ്ബോഴോ ആ അപമാനം ഓര്‍മ്മിപ്പിച്ച്‌ ഭര്‍ത്താവിനെ അവര്‍ മോശമായി താഴ്ത്തിക്കെട്ടുമെന്ന് ചാണക്യന്‍ വിശ്വസിച്ചിരുന്നു.

ദാനധര്‍മ്മങ്ങള്‍: ദാനധര്‍മ്മങ്ങള്‍ എപ്പോഴും രഹസ്യമായി ചെയ്യണമെന്ന് പല വിശുദ്ധ ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ദാനധര്‍മ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യനും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍, ആ വിവരം ഭാര്യയെ അറിയിക്കരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്.

സമ്ബാദ്യത്തിന്റെ വിവരങ്ങള്‍: ഒരു ഭര്‍ത്താവും തന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ ഒരിക്കലും ഭാര്യയോട് പറയരുതെന്ന് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ സമ്ബാദ്യത്തെക്കുറിച്ച്‌ അറിഞ്ഞാല്‍ അവര്‍ അതിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുമെന്നും ഭര്‍ത്താക്കന്‍മാര്‍ പണം ചെലവഴിക്കുന്നത് തടയുമെന്നും ചാണക്യന്‍ വിശ്വസിച്ചിരുന്നു. ഭര്‍ത്താവിന്റെ കൃത്യമായ സമ്ബാദ്യത്തെക്കുറിച്ച്‌ ഭാര്യക്ക് അറിയാമെങ്കില്‍, അവള്‍ കൂടുതല്‍ പണം ചെലവാക്കാനും ശ്രമിച്ചേക്കാം.

Source: http://boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക