ഓള്‍ കേരള മോഹൻലാല്‍ ഫാൻസ് ആൻഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ചടങ്ങിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ മാസ് ഡയലോഗാണ് ആരാധകരെ ആവേശത്തിലാക്കിയത്.

‘ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്. എനിക്കെന്റെ പിള്ളേരുണ്ടെടാ’- എന്നാണ് മോഹൻലാല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1998ലാണ് ചാക്ക കെയര്‍ ഹോമില്‍ വച്ച്‌ ഓള്‍ കേരള മോഹൻലാല്‍ ആൻഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷൻ തുടങ്ങിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഇച്ചാക്കയോട്(മമ്മൂട്ടി) ഉള്ളതെന്ന് മോഹൻലാല്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക