തമിഴ് നടൻ രജനികാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തില്‍ പൂജ ചെയ്ത് ആരാധകര്‍. മാസങ്ങള്‍ക്ക് മുൻപ് രജനിയുടെ കടുത്ത ആരാധകരില്‍ ഒരാളായ കാര്‍ത്തിക് മഥുരയിലെ തിരുമംഗലത്താണ് സൂപ്പര്‍സ്റ്റാറിന് വേണ്ടി ക്ഷേത്രം പണിതത്. പിറന്നാള്‍ വരുന്നത് പ്രമാണിച്ച്‌ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നു.

ഡിസംബര്‍ പന്ത്രണ്ടാം തിയതി ആയിരുന്നു രജനികാന്തിന്റെ പിറന്നാള്‍. അന്നേദിവസം നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ പൂജയ്ക്ക് വേണ്ടി എത്തിയത്. പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. 250 കിലോഗ്രാം ഭാരം വരുന്ന പ്രതിമയാണ് സൂപ്പര്‍ താരത്തിന്‍റേതായി ക്ഷേത്രത്തില്‍ നിര്‍മിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നെയ്യും പാലുമുള്‍പ്പെടെയുള്ളവ നേര്‍ച്ചയായി നേര്‍ന്നായിരുന്നു പൂജ. 73 ഭാഷകളില്‍ ആശംസകള്‍ എഴുതി അയയ്ക്കുക്കും, തനിക്കും തന്‍റെ വരുംതലമുറിയിലുള്ളവര്‍ക്കും രജനികാന്താണ് കുലദൈവം’, ക്ഷേത്രം പണിത കാര്‍ത്തിക് എന്ന യുവാവ് പിറന്നാള്‍ ആഘോഷത്തെ കുറിച്ച്‌ പറഞ്ഞു. അതേസമയം, വരും വര്‍ഷങ്ങളില്‍ രജനിയുടെ പിറന്നാളിന് രജനി ചതുര്‍ത്ഥി ആഘോഷിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക