ഡ്യൂട്ടിക്കിടെ ട്രെയിനിലെ യാത്രക്കാരിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന റെയില്‍വേ പോലീസുകാരന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിച്ച്‌ റെയില്‍വേ പോലീസ്. രാത്രി യാത്രയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ നിയോഗിച്ച ഉദ്യോഗസ്ഥനായ എസ്‌എഫ് ഗുപ്തയാണ് വൈറല്‍ വീഡിയോയില്‍ ഉള്ളത്. ഡിസംബര്‍ ആറിന് സെൻട്രല്‍ റെയില്‍വേ ലോക്കല്‍ ട്രെയിനിലെ സെക്കന്റ് ക്ലാസ്സ് ലേഡീസ് കോച്ചില്‍ രാത്രി പത്ത് മണിയോടെയാണ് സംഭവത്തിന് കാരണമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ട്രെയിനില്‍ വച്ച്‌ മകളുടെ നൃത്ത രംഗം ചിത്രീകരിക്കുന്ന സ്ത്രീയ്ക്ക് ഗുപ്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇതേ പെണ്‍കുട്ടിക്ക് ഒപ്പം ഗുപ്തയും ചുവടുകള്‍ വയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ വൈറലാവുകയും നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തതോടെ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഗുപ്തയ്ക്ക് എതിരെ ഡിസംബര്‍ എട്ടിന് റെയില്‍വേ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ഗുപ്തയോട് റെയില്‍വേ പോലീസ് വിശദീകരണവും തേടി. കൂടാതെ ഡ്യൂട്ടി സമയത്തോ, യൂണിഫോമിലായിരിക്കുമ്ബോഴോ ഇങ്ങനെ ഉള്ള ചിത്രീകരണങ്ങളില്‍ പങ്കെടുക്കരുത് എന്ന നിര്‍ദ്ദേശവും നല്‍കിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.സമാനമായ സംഭവം മുൻപ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടുക്കിയിലെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടര്‍ ആയിരുന്ന കെ പി ഷാജി ഡ്യൂട്ടി സമയത്ത് പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തില്‍ വച്ചു നൃത്തം ചെയ്യുന്ന വീഡിയോ വൈറലാവുകയും പിന്നീട് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക