അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടുന്ന നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയില്‍ അഭിനയിച്ച്‌ അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോള്‍ ഏറെ ആരാധകരുള്ള ഒരു താരമാണ്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മിറര്‍ ഡാന്‍സാണ് ഹണി റോസ് പങ്കുവച്ചിരുന്നത്. ഇതിനെതിരെയാണ് സദാചാരവാദികള്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്. ജംപ് സ്യൂട്ടില്‍ മാളൂട്ടി ഹെയര്‍ സ്റ്റെലില്‍ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നാണ് ഹണി ഡാന്‍സ് ചെയ്യുന്നത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്താണ് ഉദ്ദേശിക്കുന്നത്, ഇതെന്തോന്ന് പാമ്ബ് തവളയെ വിഴുങ്ങിയോ? കണ്ണാടിക്കുമുണ്ട് ഒരുപാട് പറയാന്‍, ആ ക്യാമറമാനെ സമ്മതിക്കണം, കല്യാണം കഴിക്കാറായെന്ന് തോന്നുന്നു… ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. കമന്റുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിനോടകം തന്നെ വീഡിയോ 4.1 മില്യണ്‍ പേരാണ് കണ്ടത്. വിമര്‍ശനങ്ങക്കൊപ്പം ചിലര്‍ ഹണി റോസിനെ അഭിനന്ദിച്ചും പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക