ട്രെയിനിൽ യുവതിയെ ശല്യം ചെയ്ത കോളേജ് അധ്യാപകനെ റെയിൽവേ പോലീസ് പിടികൂടി. കോട്ടയത്തെ പ്രമുഖ സ്വയംഭരണ കോളേജിന്റെ പ്രിൻസിപ്പൽ ആണ് ആരോപണ വിധേയനായ അധ്യാപകൻ. യുവതിയോട് മോശമായി പെരുമാറിയതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.

എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വരുമ്പോൾ പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം. ഇയാൾ യുവതിയെ കണ്ടത് മുതൽ മോശമായ രീതിയിൽ ഇടപെടൽ നടത്തിയിരുന്നു എന്ന് കോട്ടയത്തെ പ്രാദേശിക ഓൺലൈൻ ചാനൽ പെൺകുട്ടിയോട് സംസാരിച്ചതിനു ശേഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിനിൽ ഉണ്ടായിരുന്ന ബീറ്റ് പോലീസിനോട് ആണ് പെൺകുട്ടി പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ആരോപണ വിധേയൻ നിലവിൽ കോട്ടയം റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ ആണെന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കോട്ടയം റെയിൽവേ പോലീസ് തയ്യാറായില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ ഇപ്പോൾ ട്രെയിനിൽ യാത്ര തുടരുന്ന പെൺകുട്ടി കരുനാഗപ്പള്ളിയിൽ എത്തിയാൽ ഉടൻതന്നെ ഫോണിലൂടെ വിളിച്ച് മൊഴിയെടുക്കും എന്നാണ് റെയിൽവേ പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ തുടർനിയമനടപടികൾ എടുക്കേണ്ടതില്ല എന്ന് പരാമർശിച്ചിരിക്കുന്നു എന്നും റെയിൽവേ പോലീസ് വ്യക്തമാക്കി. എന്നാൽ മൊഴിയെടുത്തതിനുശേഷം നിയമാനുസൃതമായി തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും റെയിൽവേ പോലീസ് എസ് ഐ അറിയിച്ചു.

പരാതി കൊടുക്കുന്നതിൽ നിന്ന് പെൺകുട്ടിയെ പിന്മാറ്റുവാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന സംശയവും ഉയർന്നു വരുന്നുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെ സഹപാഠി കൂടിയാണ് ആരോപണ വിധേയനായ വ്യക്തിയെന്നും സൂചനയുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള , കോട്ടയം ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവ തരം തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക