ന്യൂഡല്‍ഹി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയെ ചൊല്ലി ലോക്‌സഭയില്‍ ആശയക്കുഴപ്പം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കെ സുധാകരൻ എംപിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് മറുപടി നല്‍കിയത്.

എന്നാല്‍ വിഷയത്തില്‍ താൻ മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞത് വിവാദമായി. ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ഉത്തരത്തില്‍ താൻ ഒപ്പുവെച്ചിട്ടില്ല. അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മീനാക്ഷി ലേഖിയുടെ ട്വീറ്റില്‍ വിശദീകരണം നല്‍കും. സാങ്കേതിക പിഴവെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തായിരുന്നു മീനാക്ഷി ലേഖിയുടെ നിഷേധക്കുറിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്നതിന് പുറമേ ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ഉപചോദ്യവും കെ സുധാകരൻ ഉന്നയിച്ചിരുന്നു.ഇന്ത്യയിലെ ഇന്ത്യൻ അംബാസഡര്‍ നവോര്‍ ഗിലോണ്‍ ഹമാസിനെ ഭീകര സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ അത്തരം പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അതിനിടെ മീനാക്ഷി ലേഖിയുടെ പ്രതികരണത്തില്‍ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ആശങ്ക അറിയിച്ചു. ‘തന്റേതല്ല മറുപടിയെന്നാണ് മീനാക്ഷി ലേഖിജി പറയുന്നത്. താനല്ല അതില്‍ ഒപ്പുവച്ചതെന്നും പറയുന്നു. ഇതൊരു വ്യാജ മറുപടിയാണെന്നാണോ മീനാക്ഷി ലേഖി അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണ്. ഇക്കാര്യത്തില്‍ അവര്‍ വിശദീകരണം നല്‍കിയാല്‍ നന്നാവും’, പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക