യുഡിഎഫ് മുൻ സെക്രട്ടറിയും മുൻ എംഎല്‍എയുമായ ജോണി നെല്ലൂര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകാൻ മുഖ്യമന്ത്രി തന്നോട് നിര്‍ദേശിച്ചുവെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.ബിജെപിയുമായി സഹകരിക്കിലെന്നും തന്നെ അപമാനിച്ചു വിട്ട യുഡിഎഫ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ് യുഡിഎഫ് വിട്ടതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

‘ഏത് മുന്നണിയുമായി സഹരിക്കണമെന്ന കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കും. നവകേരള സദസ്സിന്റെ കാര്യത്തില്‍ യുഡിഎഫ് വിശാലമായി ചിന്തിക്കണമായിരുന്നു. വികസന കാര്യത്തില്‍ രാഷ്ട്രീയത്തിന് ഇളവനുവദിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും വരുമ്ബോള്‍ ജനപ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്നാണ് തന്റെ നിലപാട്. നവകേരള സദസ്സിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. നാളെ പെരുമ്ബാവൂരില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പ്രഭാത യോഗത്തില്‍ പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്നു’ – ജോണി നെല്ലൂര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക