ഏഷ്യൻ രാജ്യമായ മംഗോളിയയിൽ ആകാശം കഴിഞ്ഞ ദിവസം ചുവന്നനിറത്തിലായിരുന്നു. നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ ഒരു സൗരവാതം കാരണമാണ് പ്രതിഭാസമുടലെടുത്തതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ധ്രുവപ്രദേശങ്ങളിൽ ധ്രുവദീപ്തി ഉണ്ടാകുന്നതു പോലുള്ള ഒരു പ്രതിഭാസമാണ് ഇത്. ധ്രുവദീപ്തി പൊതുവെ പച്ചനിറത്തിലാണു കാണപ്പെടുന്നത്. എന്നാൽ ഇവിടെ സൗരവാതകണങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 241 കിലോമീറ്റർ ഉയരെ ഓക്സിജനുമായി പ്രവർത്തിച്ചതിനാലാണ് ചുവന്ന ആകാശം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

കഴിഞ്ഞവർഷം ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളിൽ ആകാംഷയും അദ്ഭുതവും പരിഭ്രമവും ജനിപ്പിച്ചിരുന്നു. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ നിഗൂഢവാദ സിദ്ധാന്തക്കാർക്കിടയിൽ ചർച്ചകൾക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ വാദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിദ്ധാന്തങ്ങൾ ചൂടുപിടിക്കുന്നതിനിടെ സൂഷാനിലെ അധികൃതർ പ്രതിഭാസത്തിന്റെ ശാസ്ത്രീയ കാരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവർത്തനം, ചിതറൽ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവർ പ്രസ്താവിച്ചു. കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതർ കണ്ടെത്തി. രക്തവർണാഭമായ ആകാശം മുൻപും പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കലിഫോർണിയയിൽ 2021ൽ കാട്ടുതീ സംഭവിച്ച മേഖലകളിലെ
ആകാശത്തും ഇതേ പോലെ
വർണമാറ്റം സംഭവിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക