നവകേരള സദസിനു കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ സി.സി. മുകുന്ദൻ എംഎല്‍എയുടെ പിഎ അസ്ഹര്‍ മജീദിനെ പോലീസ് തടഞ്ഞു. വേദിക്കു മുന്നിലെത്തിയ അസ്ഹറിനോടു പുറത്തു പോകാൻ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തില്‍ പോലീസ് ആവശ്യപ്പെട്ടതു തര്‍ക്കത്തിനിടയാക്കി.

തുടര്‍ന്ന് സി.സി. മുകുന്ദൻ പോലീസിനെതിരേ തിരിയുകയായിരുന്നു. പരിപാടി പൊളിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച്‌ ഡിവൈഎസ്പിക്കാണ് യോഗം പൊളിക്കാൻ താത്പര്യമെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും നവകേരള സദസിന്‍റെ അധ്യക്ഷനായിരുന്ന സി.സി. മുകുന്ദൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിമാരായ ആര്‍. ബിന്ദു, സജി ചെറിയാൻ, ആന്‍റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ വേദിയിലിരിക്കുമ്ബോഴായിരുന്നു സംഭവം. ഈ സമയം മുഖ്യമന്ത്രി എത്തിയിരുന്നില്ല. എംഎല്‍എ ഇടപെട്ടതോടെ പോലീസ് അസ്ഹറിനെ തടയുന്നതില്‍നിന്നു പിന്മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക