മുക്കത്ത് ജീരകസോഡയില്‍ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയില്‍നിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സതേടി.

രാത്രി എട്ടരയോടെ തട്ടുകടയില്‍ എത്തിയ വിനായക് ജീരകസോഡ വാങ്ങിക്കുടിക്കുന്ന സമയത്ത് രുചിവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടുകയായിരുന്നു.ഇതോടെ സോഡക്കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വിനായക് സുഹൃത്തുക്കളെ വിവരമറിയിച്ചു. അതേസമയം, ജീരകസോഡ പൊട്ടിച്ചുനല്‍കിയെങ്കിലും എലി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് കടയുടമ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനായക് പറഞ്ഞപ്പോഴാണ് സംഭവം ശ്രദ്ധിച്ചതെന്നും താൻ ആറുമാസമായി ഇതേ കമ്ബനിയുടെ സോഡ ഇറക്കി വില്‍പ്പന നടത്തുന്നുണ്ടെന്നും ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു. സംഭവത്തില്‍ വിനായകിന്റെ ബന്ധുകള്‍ ആരോഗ്യവകുപ്പിനും മുക്കം പോലീസിലും പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക