സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. ഒരു കിലോ വെളുത്തുള്ളിയുടെ വില 290 രൂപയായി. സ്റ്റോക്കുകളില്‍ ഉണ്ടായ ക്ഷാമമാണ് വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഒരുമാസം മുൻപ് കിലോ 160 രൂപ ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 290 വരെ എത്തി നില്‍ക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തു നിന്നുള്ള സ്റ്റോക്കിന്റെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാൻ കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക