മദ്യപിച്ച് കാറിൽ യാത്ര ചെയ്ത DYFI , CPM ഏരിയാ കമ്മിറ്റിയംഗവുമായ നേതാവ് KSRTC ഡ്രൈവറെയും കണ്ടക്ടറെയും പോലീസുകാരനെയും മർദ്ദിച്ചു.നിസാര കേസെടുത്തു നേതാവിനെ വിട്ടയച്ച ഉന്നത പോലീസുദ്യോഗസ്ഥനെതിരെ വിമർശനം. അമ്പലപ്പുഴയിൽ രാത്രിയിൽ KSRTC സ്വിഫ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തിയാണ് CPM പ്രാദേശിക നേതാവ് അക്രമം കാട്ടിയത്. ഇത് ചോദ്യം ചെയ്ത സ്വിഫ്റ്റ് ബസ് ഡ്രൈവറെയും കണ്ടക്ടറെയുമാണ് നേതാവ് മർദിച്ചത്.

CPM അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രശാന്ത് S കുട്ടിയാണ് ദേശീയ പാതയിൽ അക്രമം കാട്ടിയത്. ആലപ്പുഴ പറവൂർ മുതൽ ബസിന്റെ യാത്ര തടസപ്പെടുത്തി കാർ ഓടിച്ച നേതാവ് അമ്പലപ്പുഴക്ക് തെക്ക് വശം പായൽക്കുളങ്ങരയിൽ വെച്ച് മറ്റ് പ്രാദേശിക നേതാക്കൾക്കൊപ്പം ബസ് തടഞ്ഞു നിർത്തി അക്രമം കാണിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ സ്റ്റേഷനിലെ ഒരു പോലീസുകാരനെയും പ്രശാന്ത് എസ് കുട്ടി മർദിച്ചു. പിടികൂടിയ ഈ നേതാവിനെ നിസാര വകുപ്പുകൾ ചുമത്തി പോലീസ് വിട്ടയക്കുകയായിരുന്നു- ഇതിനെതിരെ പോലീസിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക