ഇന്ന് ഓണ്‍ലൈനിലൂടെ ഏത് സാധനവും ഓര്‍ഡര്‍ ചെയ്താല്‍ അത് ഉടനടി നമ്മുടെ വീട്ടല്‍ എത്തുന്ന കാലമാണ്. ഭക്ഷണ സധനങ്ങള്‍ എന്നുവേണ്ട എല്ലാം നമ്മുക്ക് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാം. അത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ സാധനത്തിന്റെ ഗുണനിലവാരത്തിനെതിരെ തുറന്നടിച്ച്‌ രംഗത്തെത്തിയിരിക്കയാണ് ഹൈദരാബാദില്‍ നിന്നുമുള്ള കുടുംബം.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തിയ കോഴി ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തിയതിന്റെ വീഡിയോ ആണ് ഇവര്‍ പങ്കുവച്ചത്. ബിരിയാണി കൊണ്ടുവന്ന് വിളമ്ബുന്നതിനിടെയാണ് പല്ലി ഇവരുടെ ശ്രദ്ധയില്‍ പെടുന്നത്. വീഡിയോ കണ്ട് നിരവധി പേരാണ് സൊമാറ്റോയ്‌ക്കെതിരെ രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും ഈ വീഡിയോ കാണാന്‍ കഴിയില്ലെന്നും ഇത് കണ്ടാല്‍ പിന്നെ പുറത്തുനിന്ന് വല്ലതും ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്ബോള്‍ സമാധാനമുണ്ടാകില്ലെന്നും എന്ത് വിശ്വസിച്ചാണ് നമ്മള്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിക്കുക എന്നൊക്കെയാണ് ചോദിക്കുന്നത്.നിരവധി പേര്‍ ഈ വീഡിയോ ഒരു ബോധവത്കരണത്തിനെന്ന പോലെ സമൂഹ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തുമായി പങ്കുവയ്ക്കുന്നുമുണ്ട്.

ഇതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സൊമാറ്റോയും രംഗത്തെത്തി. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.രണ്ട് ദിവസം മുമ്ബ് ഹൈദരാബാദില്‍ ഇത്തരത്തിലുള്ള മറ്റൊരു സംഭവവും നടന്നിരുന്നു. സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ നിന്ന് ചത്ത പാറ്റയെ കണ്ടെടുത്തതാണ് വാര്‍ത്തയായത്. ഇതും സമൂഹ മാധ്യമങ്ങളിലൂടെ തന്നെയാണ് പങ്കുവയ്ക്കപ്പെടുകയും ചര്‍ചയാകുകയും ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക