CinemaEntertainmentGallery

ബംബായ് 70: കാതലുള്ള പ്രമേയവുമായി അനീഷ് മേനോൻറെ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

സ്റ്റുഡിയോ 24ൻറെ ബാനറിൽ അനീഷ് മേനോൻ ആണ് ബംബായ് 70 എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അധോലോക സംഘങ്ങളിലെ അധികാര കൊതി പ്രമേയമാക്കി ആണ് “ബംബായ് 70” എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. ബിബ്ലിക്കൽ ആയി പറഞ്ഞാൽ വാളെടുത്തവൻ വാളാൽ എന്ന സന്ദേശം ഈ കഥയുടെ ഉള്ളടക്കത്തിൽ ഉണ്ട് എന്ന് നമുക്ക് വ്യാഖ്യാനിക്കാം. വെറും അഞ്ചു മിനിറ്റ് കൊണ്ട് ഒരു സന്ദേശം സന്നിവേശം ചെയ്യിക്കുന്ന ഷോർട്ട് ഫിലിം ഒരുക്കുക എന്നത് തികച്ചും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്,പ്രത്യേകിച്ച് ഗൗരവകരമായ ഇത്തരം ആശയങ്ങളും,സബ്ജക്ടും പ്രേമേയം ആകുമ്പോൾ.

ad 1

എന്നാൽ വ്യത്യസ്തമായ ഒരു ക്യാൻവാസിൽ, ഗൗരവതരമായ ഒരു വിഷയത്തെ നർമ്മരസം കലർത്തി അവതരിപ്പിക്കുക വഴി നിരൂപണ പ്രതിഭകളുടെ കുറ്റപ്പെടുത്തലുകളിൽ നിന്ന് അകന്നു നിൽക്കുവാനും, വ്യത്യസ്തമായി യഥാർഥ സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുവാനും സാധിച്ചു എന്നതിലാണ് ഈ കൊച്ചു കഥയുടെ വിജയം ഒളിച്ചിരിക്കുന്നത്. ഇൻട്രോയിൽ അവതരിപ്പിക്കുന്ന വി എഫ് എക്സും, ബാഗ്രൗണ്ട് സ്കോറും എല്ലാം ഈ കൊച്ചു ചിത്രത്തിന് പിന്നിൽ ഉള്ള ക്രൂവിൻറെ സാങ്കേതിക വൈഭവവും വിളിച്ചോതുന്നു. അഭിനേതാക്കളുടെ പ്രകടനവും മോശമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഏറ്റവും എടുത്തു പറയേണ്ട മറ്റൊരു വിഷയം കൈപ്പിടിയിൽ ഒതുക്കി നിർത്തിയ ബഡ്ജറ്റ് ആണ് . സാങ്കേതിക പരിജ്ഞാനം പരമാവധി ഉപയോഗിക്കുകയും, വിഷയത്തിൽ കേന്ദ്രീകരിക്കുകയും, അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും ചെയ്തത് മികച്ച സാമ്പത്തിക അച്ചടക്കത്തിൻറെ പ്രതിഫലനമായി തന്നെ വിലയിരുത്തണം. തീർച്ചയായും അഞ്ചു മിനിറ്റ് സമയം ചിലവഴിക്കാവുന്ന ഒരു ദൃശ്യാനുഭവം തന്നെയാണ് “bambai 70”.

ad 3
Bambai 70
ad 4

ക്യാമറാമാൻ, ഗ്രാഫിക് ഡിസൈനർ, എഡിറ്റർ, സംവിധായകൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള ആളാണ് അനീഷ് മേനോൻ. ഇത് അദ്ദേഹത്തിൻറെ രണ്ടാമത്തെ സംവിധായക സംരംഭമാണ്. താൻ ആരാണ് എന്ന് ചോദിച്ചാൽ അദ്ദേഹത്തിൻറെ മറുപടി ഡിജിറ്റൽ ക്രിയേറ്റർ ആണ് എന്നാണ്. അതെ വെറുമൊരു സംവിധായകനോ, ക്യാമറാമാനോ എന്നതിനപ്പുറം ഒരു സമ്പൂർണ്ണ ഡിജിറ്റൽ ക്രിയേറ്റർ തന്നെയാണ് അദ്ദേഹം എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. ബംബായി 70യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹൃദേഷ് മർച്ചന്തും, ചായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ഋഷി ഗോവിന്ത്, ചിന്മയ് നായക് എന്നിവർ ചേർന്നും, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിനവ് മെഹറും ആണ്. ശ്രുതി മോഹൻ, സൂരജ്‌ ചന്ദ്രൻ, പ്രൃഥിരാജ്‌ കുമാർ
മുരളി മാട്ടുമ്മൽ, സാഹിൽ ത്രിപാഠി എന്നിവരാണ് അഭിനേതാക്കൾ.

ad 5

bambai 70 ഇവിടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button