ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, തന്റെ സ്വത്തുക്കള്‍ മക്കളായ മകന്‍ അഭിഷേകിനും (43) മകള്‍ ശ്വേതയ്ക്കും (45) തുല്യമായി വിഭജിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തി. ‘ദ റിച്ചസ്റ്റ്’ എന്ന വെബ് പോര്‍ട്ടല്‍ പ്രകാരം, ഇതിഹാസ നടന്റെ ആസ്തി 400 മില്യണ്‍ അല്ലെങ്കില്‍ 2800 കോടിയാണ് (ഏകദേശം).

എസ്‌കോര്‍ട്ട്സ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നിഖില്‍ നന്ദയെ വിവാഹം കഴിച്ച ശ്വേതയ്ക്ക് അമിതാഭും ഭാര്യ ജയയും തങ്ങളുടെ ജുഹു ബംഗ്ലാവ് ”പ്രതീക്ഷ” സമ്മാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മുംബൈയില്‍ അറബിക്കടലിനോടുചേര്‍ന്നുള്ള ജുഹുവില്‍ നടന്‍ അമിതാഭ് ബച്ചന്‍ താമസിച്ചിരുന്ന ബംഗ്ലാവായ ‘പ്രതീക്ഷ’ മകള്‍ക്ക് ഇഷ്ടദാനമായി നല്‍കാന്‍ സ്റ്റാമ്ബ് ഡ്യൂട്ടി, നികുതി ഇനത്തില്‍ ബച്ചന് അടയ്‌ക്കേണ്ടിവന്നത് 50.65 ലക്ഷം രൂപയാണ്. സ്റ്റാമ്ബ് ഡ്യൂട്ടി 200 രൂപയും ബാക്കി തുക മെട്രോ നികുതിയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ എട്ടിനാണ് 16,840 ചതുരശ്രയടിയുള്ള ഫ്‌ളാറ്റ് കൈമാറിയത്.അമിതാഭിന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുള്ള ഭൂമിയിലും അമിതാഭിന്റെ പേരിലുള്ള മറ്റൊരു ഭൂമിയിലുമായാണ് ബംഗ്ലാവ്. അതിനാല്‍ രണ്ടു പ്രമാണങ്ങളിലായാണ് വസ്തു കൈമാറ്റം. ജല്‍സ, ജനക് തുടങ്ങി രണ്ടു ബംഗ്ലാവുകള്‍കൂടി അമിതാഭ് ബച്ചന് ജുഹുവിലുണ്ട്.

പിതാവ് ഹരിവംശ റായ് ബച്ചനില്‍നിന്നാണ് ‘പ്രതീക്ഷ’ അമിതാഭിന് ലഭിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ ഏറെക്കാലം അമിതാഭ് ജീവിച്ച വീടാണിത്. അതിനാല്‍ തന്റെ മറ്റു വീടുകളില്‍നിന്ന് ഏറെ വ്യത്യസ്തമായാണ് ഇതിനെ അദ്ദേഹം കാണുന്നതും. ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളേറെയും അമിതാഭ് അനുഭവിച്ചത് ഇവിടെ കഴിയുമ്ബോഴാണ്. വിത്തല്‍ നഗര്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായി 674 ചതുരശ്ര മീറ്ററും 890.47 ചതുരശ്ര മീറ്ററും വ്യാപിച്ചുകിടക്കുന്നു, ഇത് സൂപ്പര്‍സ്റ്റാറിന്റെ മുംബൈയിലെ ആദ്യത്തെ സ്വത്താണെന്നാണ് റിപ്പോര്‍ട്ട്. ജുഹുവില്‍ ബച്ചന്‍ കുടുംബത്തിന് മൂന്ന് ബംഗ്ലാവുകള്‍ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക