കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെ തിരക്കിലും തിരക്കിലും പെട്ട നാലു വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം. കളമശ്ശേരി ക്യാമ്പസിൽ ആണ് അപകടം ഉണ്ടായത്. ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്

12 ലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അഞ്ചോളം ആംബുലൻസുകളിലായി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകള്‍ കൂടിയിരുന്നു. 15 വിദ്യാ‍ര്‍ത്ഥികള്‍ തലകറങ്ങിവീഴുകയായിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഴപെയ്തതോടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു. പരിക്കേറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് വിദ്യാർഥികളെ തന്നെയാണ്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക