സ്ത്രീകളുടെ സ്വഭാവം മനസ്സിലാക്കുക എന്നത് ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഒരു സ്ത്രീയുടെ ശരീരത്തിലെ ചില സവിശേഷതകളിലൂടെ അവരുടെ സ്വഭാവം തിരിച്ചറിയാമെന്ന് ചാണക്യന്‍ വിവരിച്ചിട്ടുണ്ട്. അവരുടെ വ്യക്തിത്വം എന്താണെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില സൂചനകള്‍ ഇതാ.

നീണ്ട കഴുത്ത്: നീളമുള്ള കഴുത്തുള്ള, അതായത് നാലില്‍ കൂടുതല്‍ വിരലിന്റെ വലിപ്പമുള്ള കഴുത്തുള്ള സ്ത്രീകള്‍ രാജവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ചാണക്യന്‍ പറയുന്നു. അങ്ങനെയുള്ള ഒരു സ്ത്രീയെ അപൂര്‍വ്വമായി മാത്രമേ കാണാനാകൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയ കഴുത്ത്: ചെറിയ കഴുത്തുള്ള ഒരു സ്ത്രീ ഏത് തീരുമാനത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നു, ഒരിക്കലും സ്വയം ഒരു തീരുമാനവും എടുക്കാന്‍ ഇത്തരം സ്ത്രീകള്‍ക്ക് കഴിയാറില്ലെന്ന് ചാണക്യന്‍ പറയുന്നു.

നുണക്കുഴി: കവിളില്‍ നുണക്കുഴികളുള്ള സ്ത്രീകളടെ സ്വഭാവം അത്ര നല്ലതാണെന്ന് പറയില്ല. അങ്ങനെയുള്ള സ്ത്രീ ആഗ്രഹിക്കാതെ തന്നെ മറ്റുള്ളവരുടെ ആകര്‍ഷണ കേന്ദ്രമായി മാറുന്നു. അവര്‍ പിന്നീട് വഴിവിട്ട ജീവിതം നയിക്കാനും സാധ്യതയുണ്ടെന്ന് ചാണക്യന്‍ പറയുന്നു.

കൈപ്പത്തിയില്‍ അടയാളം: മാംസഭോജിയായ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ രൂപം കൈപ്പത്തിയില്‍ കാണുന്ന ഒരു സ്ത്രീ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ക്ക് കാരണമാകുന്നു. അത്തരമൊരു സ്ത്രീയില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

വലിയ പല്ല്: കട്ടിയുള്ളതും നീളമുള്ളതും വീതിയുള്ളതുമായ പല്ലുകളുള്ള സ്ത്രീകളുടെ ജീവിതം സങ്കടങ്ങള്‍ നിറഞ്ഞതാണ്. അത്തരമൊരു സ്ത്രീക്ക് അവള്‍ ആഗ്രഹിച്ചാലും സന്തോഷമായി തുടരാന്‍ കഴിയില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.

ചെവിയില്‍ രോമം: ചെവിയില്‍ രോമമുള്ള ഒരു സ്ത്രീ ആക്രമണാത്മക സ്വഭാവമുള്ളവളായിരിക്കും. കൂടാതെ ഇത്തരം സ്ത്രീകള്‍ വീട്ടില്‍ കലഹത്തിനും കാരണമാകുന്നു. അത്തരമൊരു സ്ത്രീയുടെ വീട്ടില്‍ എപ്പോഴും പ്രശ്‌നങ്ങളും വഴിക്കുകളുമായിരിക്കുമെന്ന് ചാണക്യന്‍ പറയുന്നു.

source: boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക