തൃശൂരില്‍ മിനിലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്പിരിറ്റ് ശേഖരവുമായി കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. ബിജെപി പ്രാദേശിക നേതാവ് കുറുമാത്തൂര്‍ കൂനം സ്വദേശി ടി പി നവീന്‍, പൂമംഗലം മഴൂര്‍ സ്വദേശി ലിനീഷ് എന്നിവരെയാണ് 1500 ലിറ്റര്‍ സ്പിരിറ്റുമായി പിടികൂടിയത്.

സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസി. എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചാവക്കാട് ഇടക്കഴിയൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ടാറ്റാ ഇന്‍ട്രാ മിനി ലോറിയില്‍ ചകിരി ചാക്കുകളുടെ മറവില്‍ കടത്തുകയായിരുന്ന 43 പ്ലാസ്റ്റിക് കന്നാസുകളിലായാണ് 1500 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും ചാവക്കാട് എക്‌സൈസ് സംഘത്തിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം വിശാഖ്, പി സുബിന്‍, എം എം അരുണ്‍കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, കെ മുഹമ്മദലി, എക്‌സൈസ് ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക