തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് ഉള്‍പ്പടെയാണ് റിമാന്‍ഡിലായത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക