ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. 2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുന്നത്. 2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചിരുന്നു.

ഇതിനു ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധി ന്യായം പ്രഖ്യാപിക്കുന്നതില്‍ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.

നിലവിലെ സാഹചര്യത്തിൽ വിധിയെതിരായാൽ ഉടനടി രാജിവെക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ബാധ്യസ്ഥരാണ്. ലോകായുക്ത നിയമത്തിലെ ഈ പഴുതു മറികടക്കാൻ നിയമനിർമ്മാണം നടത്തിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ തന്നെ പുതിയ ബില്ലിനെ നിയമസാധുതയായിട്ടില്ല. അതാണ് സർക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക