സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അക്കൗണ്ടിലെ പണം പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. പല സര്‍വകലാശാലകളും ശമ്ബളം, പെൻഷൻ ഉള്‍പ്പെടെ നല്‍കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പെൻഷൻ ഫണ്ട് ഉള്‍പ്പെടെ ട്രഷറിയിലേക്ക് മാറ്റിയതാണ് കാരണം. നാക് പരിശോധനക്ക് മുമ്ബ് അടിസ്ഥാന സൗകര്യ വികസനത്തിനു പണമില്ലാതെ വലയുകയാണ് എം.ജി ഉള്‍പ്പെടെ പ്രധാന സര്‍വകലാശാലകളില്‍ പലതും.

സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടും കൈമലര്‍ത്തുന്ന അവസ്ഥയാണ്. സര്‍വകലാശാലകളുടെ അക്കൗണ്ടുകളില്‍ ധാരാളം പണമുണ്ടായിരുന്നു. അതാണ് സര്‍ക്കാര്‍ ഇടപെടലില്‍ ട്രഷറികളിലേക്ക് മാറ്റിയത്. അക്കൗണ്ടില്‍ ശേഷിക്കുന്ന മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന് കേരളത്തിലെ വിവിധ സര്‍വകലാശാല മേധാവികള്‍ക്ക് ഒക്ടോബറില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ ശമ്ബള വിതരണത്തിനുള്ള സര്‍ക്കാര്‍ ഗ്രാന്‍റിനെ വരെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാര്‍ച്ച്‌ മുതല്‍ നല്‍കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ അന്ത്യശാസനം. സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതി ഫണ്ട്, പദ്ധതിയേതര ഫണ്ട്, തനത് ഫണ്ട്, പെൻഷൻ ഫണ്ട് ഉള്‍പ്പെടെ സര്‍വകലാശാലകളിലെ മുഴുവൻ പണവും ട്രഷറിയിലേക്ക് മാറ്റാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തരവിട്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. ശമ്ബളം വിവിധ ഗഡുക്കളായി സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് നല്‍കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കൃത്യസമയത്ത് ഗഡുക്കള്‍ ലഭിക്കാത്ത അവസ്ഥയായി.

കേരള, എം.ജി പോലെയുള്ള വലിയ സര്‍വകലാശാലകള്‍ സ്വന്തം വരുമാനത്തില്‍നിന്ന് എങ്ങനെയെങ്കിലും ചെലവ് നടത്തുമ്ബോള്‍ വരുമാനം കുറഞ്ഞ സര്‍വകലാശാലകള്‍ അക്ഷരാര്‍ഥത്തില്‍ പെട്ട അവസ്ഥയിലാണ്. തനത് ഫണ്ട് ട്രഷറിയിലേക്ക് പോയതോടെ എല്ലാ സ‍ര്‍വകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവര്‍ത്തനത്തിനും കാശില്ലാതായി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡുവും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക