ഹമാസ് നേതാക്കളെയും , താവളങ്ങളെയും വളരെ തന്ത്രപരമായി അവസാനിപ്പിക്കുകയാണ് ഇസ്രായേല്‍ സൈന്യം . എന്നാല്‍ ഗാസയില്‍ ഹമാസ് നിര്‍മ്മിച്ചിട്ടുള്ള തുരങ്കങ്ങളുടെ ശൃംഖല എത്രത്തോളമാണെന്നത് വ്യക്തമായി കണ്ടുപിടിക്കാൻ ഇസ്രായേല്‍സൈന്യത്തിന് സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ ഹമാസിന്റെ ഈ ഭ്രമണപഥം തകര്‍ക്കാൻ പുതിയ തന്ത്രവുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിരിക്കുകയാണ്. ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച്‌ ഇല്ലാതാക്കുന്നതിനായി ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) ഇപ്പോള്‍ അവരുടെ ക്രൂരരായ നായ്‌ക്കളെ അഴിച്ചുവിടുകയാണ്.

നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിര്‍ ഗെൻഡല്‍മാൻ എക്‌സില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോയില്‍ തുരങ്കത്തില്‍ കൂടി ഹമാസ് ഭീകരനെ ഓടിക്കുന്ന നായയെ കാണാം. അതിന്റെ പുറത്തായി ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഹമാസ് ഭീകരന് മേല്‍ അല്‍പ്പസമയത്തിനുള്ളില്‍ നായ പിടിമുറുക്കുന്നതും, ഭീകരൻ ഉച്ചത്തില്‍ കരയുന്നതും വീഡിയോയിലുണ്ട് . നായ അതിക്രൂരമായി ഭീകരനെ കടിച്ച്‌ വലിക്കുന്നതും ഭീകരൻ കൊല്ലപ്പെടുത്തതും വീഡിയോയില്‍ കാണാം .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിര്‍ ഗെൻഡല്‍മാൻ വീഡിയോ ഷെയര്‍ ചെയ്യുകയും ഹമാസ് പോരാളികളെ ഐഡിഎഫിന്റെ ഉഗ്രനായ നായ്‌ക്കള്‍ പിന്തുടരുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോയാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോ യഥാർത്ഥത്തിൽ ഉള്ളതല്ല എന്നും ഇസ്രയേലി സൈന്യത്തിന്റെ പരിശീലന വീഡിയോ ആണ് ഇതെന്നും ഉള്ള വാദങ്ങളും ഉയരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക