തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുമ്ബോള്‍ ക്യൂബയുമായി ചെസ് കളിക്കാന്‍ എണ്‍പത്തിയേഴ് ലക്ഷം രൂപ സര്‍ക്കാര്‍ ചെലവിടാനൊരുങ്ങുന്നതില്‍ വിവാദം. ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ക്യൂബ സന്ദര്‍ശനത്തില്‍ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്‍റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് ചെഗുവേരയുടെ പേരിലുള്ള ഇന്‍റര്‍നാഷനല്‍ ചെസ് ടൂര്‍ണമെന്‍റ് തലസ്ഥാനത്ത് നടത്തുന്നത്.

നവംബര്‍ 16ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ മുഖ്യാതിഥിയാകും. അഞ്ചു ദിവസം നീളുന്ന ടൂര്‍ണമെന്‍റില്‍, വിവിധ തലത്തിലുള്ള മത്സരങ്ങള്‍ നടക്കും. ക്യൂബന്‍ ഗ്രാന്‍ഡ് മാസറ്റര്‍മാരും ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരും തമ്മിലാണ് പ്രധാന മത്സരം. ടൂര്‍ണമെന്‍റിനോടനുബന്ധിച്ച്‌ 14 ജില്ലകളിലും ചെസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ചെസ് മല്‍സരത്തിന് അഞ്ചുലക്ഷം രൂപമാത്രമെ ചെലവാക്കുന്നുള്ളൂവെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍റെ അവകാശവാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍,കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാന്‍ നീക്കിവച്ച ഫണ്ടില്‍നിന്ന് ഇതിനുള്ള തുക വകമാറ്റാനുള്ള തീരുമാനമാനമാണ് വിവാദമായിത്. കായികവകുപ്പ് തയാറാക്കിയ ബജറ്റിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. കായിക വികസന നിധിയില്‍ പണമില്ലാത്തതിനാലാണ് കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാന്‍ നീക്കിവച്ച ഫണ്ടില്‍നിന്നാണ് ഇതിനുള്ള തുക വകമാറ്റുന്നത്. അഞ്ച് ഇന്ത്യന്‍ താരങ്ങളെ ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കാന്‍ 29.5 ലക്ഷം രൂപയാണ് ചെലവ്. അഞ്ചു ക്യൂബന്‍ ചെസ് താരങ്ങളുടെ വിമാനയാത്രാ ചെലവു മാത്രം 13 ലക്ഷം രൂപയോളം വരും. കൂടാതെ അഞ്ച് ലക്ഷം രൂപ മാച്ച്‌ ഫീ വേറെയും. താരങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന് രണ്ടുലക്ഷം ചെലവിടുമ്ബോള്‍ ഒരു ദിവസം ഹൗസ് ബോട്ടിലും താമസമൊരുക്കാനും തീരുമാനമായിട്ടുണ്ട്.

കായിക വികസന നിധിയില്‍ ഒരുരൂപപോലുമില്ലെന്ന് ഉത്തരവില്‍ തുറന്നു സമ്മതിച്ചുകൊണ്ടാണ് ഭരണാനുമതി. ജില്ലകളിലെ മത്സരങ്ങളില്‍ നിന്നും വിജയിക്കുന്നവരും അണ്ടര്‍ 16, അണ്ടര്‍ 19 സംസ്ഥാന ചെസ് ചാമ്ബ്യന്‍ഷിപ്പ് വിജയികള്‍ക്കും ക്യൂബന്‍, ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാരുമായി കളിക്കാന്‍ അവസരം ലഭിക്കും. 16 ന് ഉദ്ഘാടന ദിവസം ക്യൂബന്‍ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 64 കളിക്കാരുമായി ഒരേ സമയം കളിക്കും. വിദ്യാര്‍ഥികള്‍ക്കായി ഒരു ചെസ് ടൂര്‍ണമെന്‍റും സംഘടിപ്പിക്കുന്നുണ്ട്.

17 മുതല്‍ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങള്‍ നടക്കുക. ലോക ചെസ് ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടാമനായ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ പ്രാഗ്നാനന്ദയും കേരളത്തിന്‍റെ സ്വന്തം ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിനും തമ്മില്‍ മത്സരിക്കും. കോടികള്‍ ചെലവഴിച്ച്‌ തലസ്ഥാനത്ത് കേരളീയം സംഘടിപ്പിച്ചതിലെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്ബേ കായിക വകുപ്പിന്‍റെ ചെസ് ചാമ്ബ്യന്‍ഷിപ്പും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക