പെരുമ്ബാവൂര്‍ എക്സൈസ് ഓഫീസില്‍ ട്രാൻസ്ജെൻഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്സൈസ് ഓഫീസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. ഓഫീസില്‍നിന്ന് പുറത്താക്കി ഗേറ്റടച്ചെങ്കിലും ഇവര്‍ റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്ബാവൂര്‍ പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനും ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും യുവതിയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക