റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കാൻ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍‌ച്ച്‌ ബിഷപ്പ് മാര്‍ ജോസപ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തില്‍ നിന്ന് കര്‍ഷകര്‍ പിന്നോട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ആവശ്യം നിറവേറ്റിയെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണതകൂടത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ ഇരിക്കുന്നവരെ താഴെയിറക്കാനും കര്‍ഷകര്‍ തന്നെ മുന്നോട്ടുവരും.

മലയോര കര്‍ഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്‌ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്‌ദാനം നിറവേറ്റിത്തരാൻ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. നവകേരള സദസ് കണ്ണൂരില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു. ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല. വാഗ്‌ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണ് ഞങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്‌ദാനങ്ങള്‍ നിറവേറ്റിയെന്ന് അവകാശപ്പെടുമ്ബോഴും ഞങ്ങള്‍ മലയോര കര്‍ഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയില്‍ പറഞ്ഞു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച്‌ വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകന്റെ കാര്യം വരുമ്ബോള്‍ മാത്രം പണമില്ലെന്ന വാക്കുകൊണ്ട് സര്‍ക്കാര്‍ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. ക‌ര്‍ഷകന്റെ കുടിശിക തീര്‍ത്ത ശേഷം മതി അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കൊടുക്കാൻ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതെന്നും ജോസഫ് പാംപ്ലാനി ഓര്‍മ്മിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക