കഴിഞ്ഞ ആറുമാസത്തിനിടെ ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വെ നേടിയത് 2,582 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ റെയില്‍വെ സമ്ബാദിച്ചത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയില്‍വെ വ്യക്തമാക്കി.

3,60,732 മില്ല്യണ്‍ ടണ്‍ ആക്രികളാണ് 2021-22 ല്‍ വില്‍പ്പന നടത്തിയത്. 2022-23 ല്‍ ഇത് 3,93,421 മെട്രിക് ടണായി ഉയര്‍ന്നു. 2022 സെപ്തംബര്‍ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ല്‍ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. 4,400 കോടി രൂപ വരുമാനമാണ് 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക