കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും റെയില്‍വെയുടെ കൊള്ള തുടരുന്നു.പാസഞ്ചര്‍ തീവണ്ടികള്‍ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായി സര്‍വീസ് നടത്താനാണ് തീരുമാനം. സീസണ്‍ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ സാമ്ബത്തിക ബാധ്യതയാകുന്നുകോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ വര്‍ഗീസിന്‍്റെ പ്രതികരണമാണിത്. ലോക്ഡൗണ്‍ ഇളവില്‍ ഓട്ടം തുടങ്ങിയ തീവണ്ടികള്‍ യാത്രക്കാരുടെ പോക്കറ്റടിച്ച്‌ കുതിക്കുന്നു. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ആശ്രയമായ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിച്ചില്ല.അനുവദിക്കപ്പെട്ടവ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായി സര്‍വ്വീസ് നടത്താനാണ് തീരുമാനം. ഇതില്‍ റിസര്‍വേഷന്‍ ഒഴിവാകുമെങ്കിലും ഉയര്‍ന്ന നിരക്ക് കുറയില്ല. ഇതിന് പുറമെയാണ് സീസണ്‍ ടിക്കറ്റ് ലഭ്യമാക്കാതെയുള്ള റെയില്‍വെയുടെ ഒളിച്ചു കളി.ട്രെയിനുകളില്‍ യാത്രക്കാര്‍ കുറഞ്ഞാലും അമിത ചാര്‍ജ് ഈടാക്കുക വഴി നഷ്ടം നികത്തുകയാണ് റെയില്‍വെ. സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്നും വിമര്‍ശനമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക