ന്യൂഡല്‍ഹി: ട്രെയിനില്‍ കുട്ടികളുമായി കയറുന്ന മാതാപിതാക്കള്‍ ഇനി കുഞ്ഞുങ്ങളെ എവിടെ സുരക്ഷിതമായി കിടത്തും എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട. കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ ബേബി ബര്‍ത്ത് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മദേഴ്‌സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്.

ഡല്‍ഹി ഡിവിഷനിലെ തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. ലക്‌നൗ മെയിലിലെ ഒരു കോച്ചിലാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് റെയില്‍വേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളുമായി ട്രെയിനില്‍ കയറുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ സുരക്ഷിതമായി കിടത്താനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. കുട്ടി വീഴാതിരിക്കാന്‍ ബെല്‍റ്റ് സൗകര്യത്തോടെയാണ് ബേബി ബര്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക