തെന്നിന്ത്യൻ താരം അമല പോൾ പുനർ വിവാഹിതയാകുന്നു എന്ന വാർത്തയാണ് കഴിഞ്ഞദിവസം സിനിമാവൃത്തങ്ങളിൽ നിറഞ്ഞു നിന്നത്. കാമുകൻ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സഹിതമാണ് താരം ഇൻസ്റ്റാഗ്രാമിൽ സന്തോഷവാർത്ത പങ്കുവെച്ചത്. താരം വാർത്തകളിൽ നിറഞ്ഞതോടെ ഇൻസ്റ്റാഗ്രാമിൽ ഒക്ടോബർ ആറാം തീയതി പങ്കുവെച്ച മറ്റൊരു ബിക്കിനി വീഡിയോ കൂടി വൈറൽ ആവുകയാണ്.

കാടിനകത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വീഡിയോ ആണ് അമല പോള്‍ പങ്കുവച്ചത്. നിങ്ങൾ ആരാണെന്ന് യാഥാർത്ഥ്യത്തെ പുൽകുക, മാസ്മരികത പിന്നാലെ എത്തും എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ വീഡിയോ പങ്കുവെച്ചത്. ബാലിയിൽ ഒരു വനപ്രദേശത്തെ അരുവിയിൽ ബിക്കിനി അണിഞ്ഞ് നീന്തിത്തുടിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 50 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക