തിരുവനന്തപുരം: നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടെ എന്ന് കഴിഞ്ഞ ദിവസം ഒരാള്‍ ചോദിച്ചപ്പോള്‍ അത് കെട്ട് നിന്നവരില്‍ മൈക്ക് പിടിച്ച്‌ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഇത്ര തിടുക്കപ്പെട്ട് വനിതാ കമ്മീഷന് കേസെടുക്കണമെന്ന് തോന്നിയില്ലെന്ന് ബിജെപി നേതാവ് എം.എസ്. കുമാര്‍. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്ന ആ മഹാന്‍ മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് നോക്കിയാണ് നിനക്കൊക്കെ തെണ്ടാന്‍ പൊയ്‌ക്കൂടേ എന്ന് ചോദിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ അത് അറിഞ്ഞതായേ ഭാവിച്ചില്ല. ഇളിച്ചുകൊണ്ട് നിന്നതല്ലാതെ ഒരു മാധ്യമസിങ്കവും പ്രതകരിച്ച്‌ കണ്ടില്ല. -എം.എസ്. കുമാര്‍ പരിഹസിച്ചു.

സുരേഷ് ഗോപിയുടെ വഴി മുടക്കി മനുപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ച്‌ ഒരു മാധ്യമപ്രവര്‍ത്തക ചോദിക്കുകയാണ് തൃശൂര്‍ എടുക്കുമോ സുരേഷ് ഗോപി അത് ചിരിച്ച്‌ തമാശയായി കണ്ടു. എടുക്കും എൻ്ന് ആ കുട്ടിയോട് പറയുന്നതും വാത്സല്യത്തോടെ തോളില്‍ തട്ടുന്നതും ആണ് ദൃശ്യങ്ങളില്‍ കണ്ടത്. ഇത്രയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചുണ്ടായ ഈ സംഭവത്തെ എത്ര പെട്ടെന്നാണ് സുരേഷ് ഗോപി ഒരു വനിതാ മാധ്യമപ്രവര‍്ത്തകയോട് അപമര്യാദയായി പെരുമാറി എന്ന് വാര്‍ത്തയാക്കി പ്രചരിപ്പിച്ചത്. – എം.എസ് കുമാര്‍ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.ഇങ്ങിനെ ഒരു ചോദ്യം പിണറായി വിജയനോടോ എന്തിന് എം.വി. ഗോവിന്ദനോടോ ചോദിച്ചിരുന്നെങ്കില്‍ അനുഭവം എന്താകും എന്ന് അറിയാത്തവരല്ലല്ലോ കേരളത്തിലെ മാധ്യമ സുഹൃത്തുക്കള്‍. പതിറ്റാണ്ടുകളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിയെക്കുറിച്ച്‌ എന്തെങ്കിലും ഗോസിപ്പുകള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ ഇത്രയും മാന്യനായ ഒരാള്‍ ബിജെപി ആയിപ്പോയതുകൊണ്ട് എന്തും പറയാം എന്തും പ്രചരിപ്പിക്കാം എന്ന് വിചാരിക്കുന്നവര്‍ ഒന്നോര്‍ക്കുക. ഉമ്മന്‍ചാണ്ടിക്കെതിരെ എന്തെല്ലാം ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു. അതൊന്നും ജനങ്ങള്‍ കേട്ടതായി ഭാവിച്ചില്ലല്ലോ. അതിന് ഉദാഹരണമാണ് അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക