ദില്ലി: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുണ്ടായി. അതിനിടെ കുപ്‌വാര സെക്ടറിൽ ഭീകരർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക