ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിനുനേരെ ഭീകരർ പതിയിരുന്ന് അക്രമിച്ചു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

പൂഞ്ചിലെ സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയിൽ വെച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്ക് അക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുനേരെ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യുവരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക