ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോഴ്‌സ് (ഡി.എസ്.എസ്‌.സി), ഡിഫന്‍സ് സര്‍വിസസ് ടെക്‌നിക്കല്‍ സ്റ്റാഫ് കോഴ്‌സ് (ഡി.എസ്‌.ടി.എസ്‌.സി) പരീക്ഷകളില്‍ ആറ് വനിത ഓഫിസര്‍മാര്‍ വിജയിച്ചത് ചരിത്രമായി. ഇവരില്‍ നാല് പേര്‍ ഊട്ടി വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വിസസ് സ്റ്റാഫ് കോളജില്‍ ഒരു വര്‍ഷത്തെ കോഴ്‌സിന്റെ ഭാഗമായി പരിശീലനം നേടും. ശേഷിക്കുന്നവരില്‍ ഒരാള്‍ ഡിഫന്‍സ് സര്‍വിസസ് ടെക്‌നിക്കല്‍ സ്റ്റാഫ് കോഴ്‌സിന്റെ റിസര്‍വ് ലിസ്റ്റിലും മറ്റൊരാള്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സ് (എ.എല്‍.എം.സി)/ഇന്റലിജന്‍സ് സ്റ്റാഫ് കോഴ്‌സ് (ഐ.എസ്‌.സി) എന്നിവയുടെ ചുരുക്കപ്പട്ടികയിലുമാണ് ഇടംനേടിയത്.

കരസേനയിലെ 1,500ലധികം ഉദ്യോഗസ്ഥര്‍ പ്രതിവര്‍ഷം പ്രവേശനപരീക്ഷ എഴുതാറുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് പരീക്ഷ. ഈ വര്‍ഷം ആദ്യമായി, സേനയിലെ 22 വനിത ഓഫിസര്‍മാരാണ് പരീക്ഷയെഴുതിയത്. പ്രവേശനപരീക്ഷ വിജയിച്ചവരുടെ സേവനവും അച്ചടക്കവും പരിശോധിച്ച്‌ കോഴ്‌സിന് ചേരാന്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് രീതി. പരീക്ഷ ജയിച്ചവരില്‍ ഒരാള്‍ ഡി.എസ്‌.എസ്‌.സി പരീക്ഷ വിജയിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. അതുവഴി വെല്ലിങ്ടണില്‍ ഒരുമിച്ച്‌ കോഴ്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഉദ്യോഗസ്ഥ ദമ്ബതികള്‍ എന്ന ചരിത്രവും ഇവര്‍ക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക