ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി എസ്‌എസ്‌സി (ടെക്), എസ്‌എസ്‌സിഡബ്ല്യു (ടെക്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എസ്‌എസ്‌സി (ടെക്) 60, പുരുഷന്മാര്‍ക്കും എസ്‌എസ്‌സിഡബ്ല്യു (ടെക്) 31, സ്ത്രീകള്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. 2023 ഏപ്രിലില്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും.

അപേക്ഷാ നടപടികള്‍ ജൂലൈ 26-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 24 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 60, പുരുഷന്മാര്‍ (ഏപ്രില്‍ 2023) കോഴ്സ്
ഒഴിവുകളുടെ എണ്ണം: 175
പേ സ്കെയില്‍: 56,100 – 1,77,500/- ലെവല്‍ 10

പോസ്റ്റ്: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 31, വനിതാ ടെക്നിക്കല്‍ കോഴ്സ് (ഏപ്രില്‍ 2023)
ഒഴിവുകളുടെ എണ്ണം: 14

പോസ്റ്റ്: എസ്‌എസ്സി (ഡബ്ല്യു) ടെക് & എസ്‌എസ്സി (ഡബ്ല്യു) (നോണ്‍ ടെക്), പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ മാത്രം
ഒഴിവുകളുടെ എണ്ണം: രണ്ട്

അപേക്ഷിക്കേണ്ടവിധം: താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ആര്‍മി വെബ്സൈറ്റ് http://joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

തിരഞ്ഞെടുക്കല്‍ പ്രക്രിയ: പിഇടി, എസ്‌എസ്ബി അഭിമുഖം, മെഡിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഇന്ത്യന്‍ ആര്‍മി എസ്‌എസ്‌സി (ടെക്) കോഴ്‌സിന്റെ പ്രധാന തീയതികള്‍

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആരംഭിക്കുന്നത്: 2022 ജൂലൈ 26
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ഓഗസ്റ്റ് 24

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക