പൊലീസ് സ്റ്റേഷനില്‍ നടൻ വിനായകൻ ബഹളമുണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിനായകൻ കാലാകാരനാണ്. പൊലീസ് സ്റ്റേഷനില്‍ കണ്ടത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിനായകൻ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയെന്ന കേസിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ സാംസ്കാരികോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. വിനായകൻ ഒരു കലാകാരനാണ്. അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. പ്രത്യേകിച്ച്‌ അതില്‍ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവര്‍ത്തനം വരും. അത് പോലീസ് സ്റ്റേഷനില്‍ ആയിപ്പോയെന്നേ ഉള്ളൂ. നമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നായിരുന്നു മന്ത്രി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ വിനായകൻ സ്ഥിരമായി മദ്യപിച്ച് അസഭ്യം പറയുന്ന ആളാണെന്ന് തന്നെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ട്. മദ്യപിച്ച ശേഷം കേട്ടാൽ അറയ്ക്കുന്ന തെറി പ്രയോഗങ്ങൾ നടത്തുന്ന വിനായകന്റെ പുതിയ ശബ്ദരേഖ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. കലാകാരനാണ് എന്നതിന്റെ പേരിൽ വില്ലേജുകൾ നൽകി അയാളെ സംരക്ഷിക്കുമ്പോൾ ഒരു കലാകാരൻ മൂലം ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും പ്രത്യാഘാതങ്ങളും ഭരണത്തിലെ ഉന്നതർ സൗകര്യപൂർവ്വം അവഗണിക്കുകയാണ്. വിനായകന്റെ തെറിവിളിയുടെ ശബ്ദരേഖ ചുവടെ കേൾക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക