ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് യൂണിറ്റിലെ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലേക്ക് (group c civilian post) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി അയയ്ക്കാം. പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസം വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ മാസം ആദ്യമാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തത്.

അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ജമ്മു കാശ്മീരിലെ ലഡാക്ക് സബ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി 52 ദിവസം വരെയാണ്. മൊത്തം 55 ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 12 ബാര്‍ബര്‍ തസ്തികകളും (barber) 43 ചൗക്കിദാര്‍ തസ്തികകളും (chowkidar) ഉള്‍പ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ്: യോഗ്യത

പ്രായം: തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസം: ഉദ്യോഗാര്‍ത്ഥി അംഗീകൃത ബോര്‍ഡില്‍ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ പാസായിരിക്കണം. ബാര്‍ബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രേഡില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ചൗക്കിദാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതത് മേഖലയിലെ ചുമതലകള്‍ സംബന്ധിച്ച്‌ 1 വര്‍ഷത്തെ പരിചയവുമുള്ളവരായിരിക്കണം.

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1 – പരസ്യത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കുക.

ഘട്ടം 2 – അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

ഘട്ടം 3 – അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അറ്റാച്ചു ചെയ്യുക. ‘കമാന്‍ഡിംഗ് ഓഫീസര്‍, 4012 ഫീല്‍ഡ് ഹോസ്പിറ്റല്‍’ എന്ന പേരില്‍ 100 രൂപയുടെ തപാല്‍ ഓര്‍ഡറിനൊപ്പം സ്വന്തം വിലാസമുള്ള എന്‍വലപ്പും വയ്ക്കുക. കൂടാതെ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും വെയ്ക്കണം.

ഘട്ടം 4 – അപേക്ഷാ ഫോമും മറ്റ് രേഖകളും അടങ്ങുന്ന എന്‍വലപ്പ് തന്നിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ്: പരീക്ഷ പാറ്റേണ്‍

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള നാല് പേപ്പറുകളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. രണ്ട് മണിക്കൂര്‍ ആണ് പരീക്ഷാസമയം. പേപ്പര്‍-1 ജനറല്‍ ഇന്റലിജന്‍സും റീസണിങും ആയിരിക്കും, പേപ്പര്‍-II-ല്‍ പൊതു അവബോധത്തെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകും, പേപ്പര്‍-III, പേപ്പര്‍-IV എന്നിവ യഥാക്രമം ഇംഗ്ലീഷും സംഖ്യാ അഭിരുചിയും ആയിരിക്കും. പേപ്പര്‍-1, പേപ്പര്‍-IV എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതവും പേപ്പര്‍-II, പേപ്പര്‍-III എന്നിവയില്‍ 50 ചോദ്യങ്ങള്‍ വീതവും ആയിരിക്കും.

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ്: ശമ്ബളം

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്‌സ് L-1 അനുസരിച്ച്‌ ശമ്ബളം നല്‍കും. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളെ എച്ച്‌ക്യു സതേണ്‍ കമാന്‍ഡിന് കീഴിലുള്ള ഏത് എഎംസി (ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ്) യൂണിറ്റിലും എവിടെയും നിയമിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക