ചൈനാക്കാര്‍ പല കാര്യങ്ങള്‍കൊണ്ട് ലോകത്തെ ഞെട്ടിക്കാറുണ്ട്. ആരും ചിന്തിക്കാത്ത രീതിയിലുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുക, മൊബൈലുകളുടെ ഡ്യൂപ്ലിക്കേറ്റ് നിര്‍മിക്കുക എന്നിങ്ങ എത്രയെത്ര കാര്യങ്ങള്‍ അവര്‍ ചെയ്തിരിക്കുന്നു. ഈ കൗതുകങ്ങളൊക്കെ നാം പലരും സ്വീകരിക്കുന്നു.

ലോകകമ്ബോളത്തില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ട് എന്നതൊരു സത്യംതന്നെയാണ്.ഇപ്പോഴിതാ ഒരു ചൈനീസ് ട്രക്കിന്‍റെ രൂപമാറ്റമാണ് നെറ്റിസണില്‍ ഹിറ്റ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു ട്രക്ക് റെസ്‌റ്റോറന്‍റായി മാറുന്ന കാഴ്ചയാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ തുടങ്ങുമ്ബോള്‍ ഒരു സാധാരണ ചുവന്ന ട്രക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായിട്ടാണ് കാണാനാവുക. എന്നാല്‍ പിന്നീട് അതിന്‍റെ പിന്‍വാതില്‍ തുറക്കുന്നു. വൈകാതെ പടികള്‍ പ്രത്യക്ഷപ്പെടുന്നു.പിന്നീട് ട്രക്കിന്‍റെ ഇരുവശം തുറക്കുന്നു. അതിനുശേഷം ട്രക്കിന് ഭിത്തിയും ജനാലയുമൊക്കെ രൂപപ്പെടുകയാണ്. ഒടുവില്‍ അതൊരു ചുവന്ന റെസ്‌റ്റോറന്‍റായി നില്‍ക്കുന്നു. ചുരുക്കത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വാഹനം ഭക്ഷണശാലയായി മാറുന്നു.വെെറലായി മാറിയ കാഴ്ചയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിച്ചു. “ചൈനീസ് ബുദ്ധി അപാരംതന്നെ’ എന്നാണൊരാള്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക