ലഖ്‌നൗ: അയല്‍ക്കാരിയെ ക്രിമിനല്‍ക്കേസില്‍ പ്രതിയാക്കാനായി സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു. 38കാരനായ അനില്‍കുമാര്‍ പാണ്ഡെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലാണ് സംഭവം. വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ സമീപവാസികള്‍ തക്കസമയത്ത് തന്റെ രക്ഷയ്ക്ക് എത്തുമെന്നായിരുന്നു അനില്‍ കുമാര്‍ കരുതിയിരുന്നത്. എന്നാല്‍ യഥാസമയം രക്ഷപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഗുരതരമായി പൊള്ളലേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

അനിലിന്റെ സമ്മതമില്ലാതെ ഈ മാസം 20ന് ഭാര്യ അന്നു ദുര്‍ഗാപൂജാ പന്തല്‍ സന്ദര്‍ശിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് റായ് ബറേലി പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു. ഒടുവില്‍ അയല്‍വാസികള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പിറ്റേദിവസം അനില്‍ ജോലിക്ക് പോയതോടെ ഭാര്യ അയല്‍വാസിയായ റീമയെ കാണാന്‍ പോയി. ഭര്‍ത്താവ് മര്‍ദിക്കുന്ന വിവരം റീമയെ അറിയിക്കുകയും ഈ കാര്യം മാതാപിതാക്കളോട് പറയാന്‍ യുവതി ഉപദേശിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് അന്നുതന്നെ അന്നു അവളുടെ വീട്ടിലേക്ക് പോയി. ഇതിന്റെയെല്ലാം പിന്നില്‍ റീമയാണെന്നറിഞ്ഞ അനില്‍കുമാര്‍ അവളെ ഒരുപാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. റീമയെ കള്ളക്കേസില്‍ കുടുക്കാനായി അനില്‍ പെട്രോള്‍ വാങ്ങി സ്വയം തീ കൊളുത്തുകയായിരുന്നെന്നും യുവാവ് പെട്രോള്‍ വാങ്ങിയതായി പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എസ്എച്ച്ഒ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക