പാലാ : ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ) കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ പൊതുയോഗം സംഘടിപ്പിച്ചു. പാലാ ജൂബിലി കപ്പേളയുടെ മുന്നിലാണ് ഇസ്രായേലിന് വേണ്ടിയുള്ള ഐക്യദാർഢ്യ പ്രഖ്യാപനവും ആക്രമണത്തിൽ മരണമടഞ്ഞ നിരപരാധികൾ ആയ ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരികൾ കത്തിക്കുകയും ചെയ്യ്ത്. യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇസ്രയേൽ ജനത്തിനുവേണ്ടിയും അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് വേണ്ടിയും ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികളായ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

കാസ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ ജേക്കബ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗത്തിൽ കാസ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജിജി മാത്യു,സെക്രട്ടറി അലക്സ്‌ ജോസഫ്,ശ്രീ ജോജി കോലഞ്ചേരി, ശ്രീമതി മാഗി ഡോമിനിക് പാലാ, MPജെയ്സൺ പെരുമ്പാവൂർ,അലോഷിയസ് പെരുമ്പാവൂർ,ജെറിൻ,നെവിൽ ടോം ജെയിംസ്, ജിൻസ് കുര്യൻ,ജോജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിനിടയിൽ കോട്ടയം ജില്ലയിൽ തന്നെ ഇസ്രായേൽ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു നടക്കുന്ന ആദ്യ പരിപാടിയാണ് കാസയുടേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക